Friday, 6 January 2012

maha vishnu

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങളാണ് ശംഖം , ചക്രം , ഗദ , പദ്മം എന്നിവ.....
ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ"പാഞ്ചജന്യം" എന്ന ശംഖം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണ്....അതിന്റെ ശബ്ദം സൃഷ്ടിസ്ഥിതി സംഹാരകാരകരായബ്രഹ്മ വിഷ്ണു പരമേശ്വരന്മാരായ ും നാദരൂപിയായ വിഷ്ണുമായയായുംരൂപംകൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന ്നു....
ആര്‍ക്കും ഒന്നിനും നിരോദിക്കാനും നിയന്ത്രിക്കാനു ം ആകാതെ നിയതമായ വേഗത്തോടെ ഭ്രമണം ചെയ്യുന്ന "സുദര്‍ശനം" നിശിതധാരങ്ങളായ 360 ധാരകളും 12 ആരക്കാലുകളും ഉള്ളതാണ്....ഭഗവ ാന്റെ ചൂണ്ടുവിരലിന്റെ അറ്റത്ത്‌ സദാകറങ്ങുന്ന ഈ ആയുധം സര്‍വ്വസംഹാരിയാ ണ്....കാലമാണ് ഈ ആയുധം ...കാലം കേവല സത്യമാണ്.."കൌമോ ദകി" എന്നു പേരുള്ള ഗദയാണ് ഭഗവാന്റെ മൂന്നാമത്തെ ആയുധം...ധര്‍മ്മ ദേവതയായ ഭൂമിദേവിയെ അധര്‍മ്മത്തില്‍ നിന്നും രക്ഷിക്കാനാണ് ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് .....സൌന്ദര്യ സാക്ഷാത്കാരമാണ് പദ്മം അഥവാതാമര...സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവന്റെ ഉത്പത്തി താമരയിലയാണ് ....
ഈ നാലു ആയുധങ്ങളും സത്യത്തിന്റെ വിവിധഭാവങ്ങളാണ് ...സനാതന സത്യമായ പ്രണവം , ഭൌതികസത്യമായ കാലം , ഭൂമിദേവിക്ക് ആഹ്ലാദം പകരുന്ന കൌമോദകി,സൌന്ദര്യത്തിന് റെ പ്രതിരൂപമായ പദ്മം എന്നീ ആയുധങ്ങള്‍ കൊണ്ട് അധര്‍മ്മത്തെ എതിര്‍ത്തു തോല്പിക്കുന്നു ഭഗവാന്‍ മഹാവിഷ്ണു ...!

No comments:

Post a Comment