Friday 6 January 2012

സദ്‌സ്വഭാവങ്ങളില്‍ ഒന്നിന്‍റെയെങ്കിലും പേര് പറയാന്‍ ഗോകുലത്തില്‍ പറഞ്ഞിട്ട്, നമ്മുടെ കുട്ടികള്‍ക്ക് ആശയ കുഴപ്പം...

-പുകവലിക്കയും മദ്യപിക്കയും ചെയ്യാനേ പാടില്ല, പൊതു സ്ഥലങ്ങളില്‍ തുപ്പരുത്, വാഹനങ്ങളില്‍ ഇരുന്നു പുറത്തേക്ക് തുപ്പരുത്, ക്യൂവുകള്‍ പാലിക്കണം, നിയമങ്ങള്‍ പാലിക്കണം, ഒരു സാധനവും തെറ്റായകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് - മൊബൈല്‍, ക്യാമറ എന്നിവ, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റാം പക്ഷെ അപ്പോള്‍ പരസ്പരം വഴക്കുണ്ടാക്കാന്‍ പാടില്ല- ഇതെല്ലം പറഞ്ഞു കൊടുത്തു...

കൂടാതെ, ഗീതയില്‍ പറയുന്ന ഗുണങ്ങള്‍ ഇതാ നോക്കൂ - ഇതും, പറഞ്ഞു കൊടുത്തു.....

ഏറ്റവും പ്രധാനം- അഭയം
(പേടി ഇല്ലായ്മ, ഒന്നിനെയും ഭയക്കരുത്, ഈശ്വരനെ പോലും, സ്നേഹിക്കയാണ് വേണ്ടത്...!)

മന:ശുദ്ധി, അറിവു ഉണ്ടാക്കുക, അത് നിരന്തരം പരിശീലിക്കുക, അതില്‍ത്തന്നെ തുടരുക (ജ്ഞാനയോഗവ്യവസ്ഥിതി )
ദാനം, ദമം (അച്ചടക്കം, അടക്കം), യജ്ഞം (സേവനം), സ്വാദ്ധ്യായം(സ്വയം പഠിക്കല്‍),
തപസ്സു(സഹനം), ആര്‍ജ്ജവം (നല്ല സ്വഭാവം), അഹിംസ (ഒന്നിനെയും ഉപദ്രവിക്കായ്ക),
സത്യം, അക്രോധം(ദേഷ്യം ഇല്ലായ്മ), ത്യാഗം ,ശാന്തി , അപൈശുനം (മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയായ്ക), ദയ, ഹൃദയശുദ്ധി,
ഹ്രീ (ചീത്ത കാര്യങ്ങള്‍ ചെയ്യാന്‍ മടി), മനസ്സിന്‍റെ ഉറപ്പ്, ക്ഷമ,ധൈര്യം , ശുചിത്വം, ഞാന്‍ കേമനെന്നു ഭാവിക്കായ്ക.....

കൂടാതെ, സത്യസന്ധത, കൃത്യനിഷ്ഠ, ലാളിത്യം, നല്ല വായന, നല്ല സൌഹൃദം....ഇതെല്ലം

No comments:

Post a Comment