Friday 6 January 2012

രാമായണം

രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .[1]ഇംഗ്ലീഷ്:Ramayana. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള​ സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാൽമീകീ രാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാൽമീകി രാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്. [2]

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌.[3], [4] [5] രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയാ പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. [6] [7]

1 comment:

  1. വാല്മീകിരാമായണം അഞ്ചാം ദിവസം...പൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജി.(5.5.2018)

    പുത്രനെ സന്താനമായി ലഭിക്കാത്തതിൽ‍ ദശരഥൻ അതിയായി ദുഃഖിച്ചു. കുലഗുരുവായ വസിഷ്‍ഠമഹർ‍ഷി പുത്രകാമേഷ്ടിയാഗത്തെക്കുറിച്ച് വിസ്തരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ യാഗം നടത്താൻ‍ തീരുമാനിച്ചു. യാഗം നടത്താൻ‍ ഋഷ്യശൃംഗമഹർ‍ഷിയെ വരുത്താൻ ഉപദേശിക്കുന്നതും കുലഗുരുവാണ്. അയോദ്ധ്യാ നഗരാതിർ‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു സമ്മതിച്ചു ഋഷ്യശൃംഗൻ‍. (ദശരഥന്റെ പുത്രീഭർത്താവാണ് ഋഷ്യശൃംഗ മഹർഷി).യാഗസമയത് ദേവന്മാരും ബ്രഹ്‌മാവും മഹാവിഷ്ണുവും വന്നു അനുഗ്രഹിച്ചു.. യാഗാവസാനം യാഗകുണ്ഡത്തിൽ‍‍ നിന്നും അഗ്നിദേവൻ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തിൽ‍ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ പായസം ദശരഥ പത്നിമാർക്കായി അദ്ദേഹം പായസം ഭാര്യമാർക്ക് വീതിച്ചു കൊടുത്തു. . . തുടർന്ന് രാജ്ഞിമാർ‍ മൂവരും ഒരുപോലെ ഗർ‍ഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു.കുട്ടികൾക്ക് നാമകരണം നടത്തി വേദ വിദ്യാഭ്യാസവും എല്ലാം വേണ്ടപോലെ നടത്തി.പതിനാറു വര്ഷം ആയി.

    ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിലെത്തി . ബ്രഹ്മര്‍ഷി വിശ്വാമിത്രനെ ദശരഥമഹാരാജന്‍ ആദരിച്ച്, ആഗമനോദ്ദേശം ചോദിച്ചറിയുന്നു. ഞാൻ അങ്ങേക്ക് വേണ്ടി എന്തും ചെയ്യാമെന്ന് വാഗ്ദാനവും ചെയ്യുന്നു .മഹര്‍ഷി സന്തുഷ്ടനായി. അത്രമാത്രം ഹൃദ്യമായിരുന്നു ദശരഥന്റെ ആതിഥ്യ മര്യാദ. , യാഗരക്ഷയ്ക്ക് സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ മാംസവും രക്തവും വര്‍ഷിച്ച്‌ യജ്ഞത്തിനു ഭംഗം വരുത്തുന്നെന്നും അവരെ കൊല്ലാനായി , രാമനെ അയയ്ക്കണം എന്ന അപേക്ഷ ദശരഥനെ തളര്‍ത്തി. .ഇതുകേട്ട് കോപിച്ച് പോകുവാനൊരുങ്ങുന്ന വിശ്വാമിത്രനെ കുലഗുരുവായ വസിഷ്ഠന്‍ തടഞ്ഞ്, സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് വസിഷ്ഠനിര്‍ദ്ദേശാനുസ്സരണം ദശരഥന്‍ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്റെയൊപ്പം അയക്കുന്നു.
    യാത്രാമധ്യേ സന്ധ്യയായതിനാല്‍ അവര്‍ ആ രാത്രി സരയൂനദിയുടെ കരയില്‍ താങ്ങുവാനുറച്ചു. വിശ്വാമിത്ര മഹര്‍ഷി ഒരുക്കിയ പുല്ലുകൊണ്ടുള്ള ശയ്യയില്‍ രാമനും ലക്ഷ്‌മണനും വിശ്വാമിത്രന്റെ കഥകളും കേട്ടുറങ്ങി.
    അടുത്ത സുപ്രഭാതത്തില്‍ രാമലക്ഷ്‌മണന്മാരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ അവരുടെ ശയ്യാ സമീപത്തെത്തി പാടി:
    "കൗസല്യാ സുപ്രജാ രാമാ പൂരവ്വാ സന്ധ്യാ പ്രവര്‍ത്തതേ
    ഉത്തിഷ്‌ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം:"
    (കൗസല്യ പുത്രനായ ശ്രീരാമാ ഉണരൂ മകനേ, നിനക്ക്‌ ദിനചര്യകള്‍ ചെയ്യേണ്ടതല്ലേ;
    നരസിംഹാവതാരമൂര്‍ത്തിയായ നാരായണാ; ഉണരൂ;).
    കുട്ടികൾക്ക് ഗുരുകുല വിദ്യഭ്യാസം മാത്രം പോരാ പല സ്ഥലങ്ങളിൽ യാത്ര ചെയ്തു ലോക വിജ്ഞാനം കൂടെ നേടുകയും വേണമെന്ന് മനസ്സിലാക്കണം.. നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം എന്നാണ് ഇതിന്‍റെയൊക്കെ അര്‍ഥം. കുട്ടികളെ മിടുക്കരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ട്. സമൂഹത്തില്‍ അവര്‍ എങ്ങനെ ഇടപഴകണം. മറ്റുള്ളവരോടു എങ്ങനെപെരുമാറണം, എങ്ങനെ സംസാരിക്കണം എന്നിവ അവരെ കൃത്യമായി പഠിപ്പിക്കണം . കുട്ടികളെ ആരോഗ്യവും സന്തോഷവും ഉത്തരവാദിത്വവും ഉള്ളവരായി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാം രാമായണത്തിലുണ്ട്.

    ReplyDelete